കേന്ദ്രസര്‍ക്കാറിന്റെ നോട്ട്‌ അസാധുവാക്കല്‍: തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍ ആവശ്യത്തിന് പണമില്ലെന്ന്‌ എംടി വാസുദേവന്‍നായര്‍

single-img
24 January 2017

 

 

 

കോഴിക്കോട്:കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്ന് എം.ടി. വാസുദേവന്‍ നായര്‍. തന്നെ സന്ദര്‍ശിച്ച സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുമായുള്ള സംഭാഷണത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.

പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടംവാങ്ങാമായിരുന്നു, എന്നാല്‍ ഇന്ന് ആരുടെ കൈയിലും പണമില്ലാതായിരിക്കുകയാണ്. 15 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ തന്റെ രോഗവിവരങ്ങളും എംടി ബേബിയുമായി പങ്കുവച്ചു.സാഹിത്യോല്‍സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടാണ് ബേബി മടങ്ങിയത്.തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് എംടി എന്നും ഊര്‍ജമാണെന്ന് ബേബി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ലോകമാദരിക്കുന്ന അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ചയാണിന്ന്. എങ്കിലും നാട്ടുകാരുടെ സ്നേഹവും പിന്തുണയും അദ്ദേഹത്തിനൊപ്പമുണ്ടെന്നും പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, പി. വിശ്വന്‍, ഡിവൈഎഫ്ഐ ദേശീയ ജോയിന്റ് സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് എന്നിവരുമെത്തിയിരുന്നു