കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാളെ യുഡിഎഫ് സംസ്ഥാന വ്യാപകമായി പിക്കറ്റിംഗ്

single-img
23 January 2017

 

 


തിരുവനന്തപുരം; കേന്ദ്രസംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി 24 ന് സംസ്ഥാനവ്യാപകമായി യുഡിഎഫിന്റെ നേതൃത്വത്തില്‍ പിക്കറ്റിംഗ്.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും മറ്റു ജില്ലകളിലെ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും പിക്കറ്റിംങ് നടക്കും.തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല ഉദ്ഘാടനം നടത്തും.ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.

കൊല്ലത്ത് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെപി എ മജീദ് ആലപ്പുഴയില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, പത്തനംതിട്ടയില്‍ ആര്‍.എസ്.പി സംസ്ഥാനസെക്രട്ടറി എ.എ അസീസ് എക്‌സ് എംഎല്‍എ,കോട്ടയത്ത് എഐസിസി വക്താവ് പി സി ചാക്കോ, ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ്സ് (ജെ )ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ,എര്‍ണാകുളത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.യുഡിഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പങ്കെടുക്കും

തൃശ്ശൂരില്‍ കെ സി വേണുഗോപാലന്‍ എം പി .പാലക്കാട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ,മലപ്പുറത്ത് ഡോ എം കെ മുനീര്‍ എം എല്‍ എ,കോഴിക്കോട് ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ എംപി,കണ്ണൂരില്‍ കെ .മുരളീധരന്‍ എംഎല്‍ എ,വയനാട്ടില്‍ സിഎം പി സംസ്ഥാന സെക്രട്ടറി,സി പി ജോണ്‍,കാസര്‍ഗോഡ് ബെന്നി ബെഹന്നാന്‍ കെ്‌സ് എം എല്‍ എ.എന്നിവര്‍ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്, അതിന്റെ പശ്ചാത്തലത്തിലാണ് പിക്കറ്റിംഗ് നടത്തുന്നത്.