ഭീകരാക്രമണ സാധ്യത; റിപബ്ലിക് ദിനത്തില്‍ രാജ്യം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

single-img
23 January 2017

 

മുംബൈ:ജനുവരി 26 റിപബ്ലിക് ദിനത്തില്‍ ഭീകരാക്രമണം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്. അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകരവാദികള്‍ വളര്‍ത്തുമൃഗങ്ങളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ റിപ്പബ്ലിക് ദിനത്തില്‍ അതീവജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര തീവ്രവാദി വിരുദ്ധ സ്‌ക്വാഡ് മുന്നറിയിപ്പ് നല്‍കി.റിപ്പബ്ലിക് ദിനത്തിലും തുടര്‍ന്ന് വരുന്ന വാരാന്ത്യ അവധി ദിനങ്ങളിലും ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ ദേശ വിരുദ്ധര്‍ ജനക്കൂട്ടത്തെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ട്. പല തരത്തിലും ആക്രമണത്തിന് ശ്രമിക്കാം. വളര്‍ത്തുമൃഗങ്ങളെയും ഉപയോഗിച്ചേക്കാം.

സംശയാസ്പദമായ തോന്നുന്ന എന്ത് കാര്യങ്ങളും പൊലീസ് റിപ്പോര്‍ട്ട് ചെയ്യണമെന്നും എടിഎസ് ഓര്‍മിപ്പിച്ചു. രാജ്യത്തെവിടെയും തീവ്രവാദി ആക്രമണമുണ്ടാകാം. സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയോ അവയിലൂടെയുള്ള പ്രചാരണം വിശ്വസിക്കുകയോ ചെയ്യരുതെന്നും എടിഎസ് മുന്നറിയിപ്പ് നല്‍കി.ജനങ്ങള്‍ കൂട്ടമായ് നില്‍ക്കുന്നയിടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിര്‍ദ്ദേശം.