പിണറായി-നരേന്ദ്രമോദി കൂടിക്കാഴ്ച നടന്നു; കേരളത്തിന്റെ റേഷന്‍ വിഹിതം കൂട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

single-img
23 January 2017

 


റേഷന്‍ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

റേഷന്‍ വിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.കേരളത്തിന് എയിംസ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.രണ്ടായിരം മെട്രിക് ടണ്‍ പഞ്ചസാര അധികം അനുവദിക്കണം, പതിനാറ് ലക്ഷം മെട്രിക് ടണ്‍ അരി തുടര്‍ന്നും അനുവദിക്കണം തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അവശ്യപ്പെട്ടു.

ഭക്ഷ്യസുരക്ഷാ നിയമം കേരളം നടപ്പിലാക്കിയതോടെ കേന്ദ്രത്തിന്റെ ധാന്യ വിഹിതത്തില്‍ വന്‍ തോതില്‍ കുറവുണ്ടായി. ഇത് പരിഹരിക്കണമെന്നാണ് അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പ്രധാനമായും അഭ്യര്‍ത്ഥിച്ചത്.മുമ്പ് സംസ്ഥാനത്തെ 2.76 കോടി ജനങ്ങള്‍ക്ക് സൗജന്യ ധാന്യ വിതരണം നടത്തിയിരുന്നു. ഭക്ഷ്യഭദ്രതാ നിയമത്തോടെ അത് 1.54 കോടിയായി കുറഞ്ഞു. വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കുന്നതിനൊപ്പം മുന്‍ഗണനാ വിഭാഗത്തിന്റെ എണ്ണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.രണ്ടു ദിവസം ദില്ലിയില്‍ തങ്ങുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് മറ്റ് കേന്ദ്രമന്ത്രിമാരെയും കാണുന്നുണ്ട്. റെയില്‍വേ വികസനം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവള വികസനം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിവേദനം നല്‍കും.