വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

single-img
23 January 2017

 

 

ഇടുക്കി;രണ്ടാഴ്ചയായി തുടരുന്ന വിദ്യാര്‍ത്ഥി സമരം കണക്കിലെടുത്ത് തിരുവനന്തപരം ലോ കോളേജ് പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിക്കുക, മാനസികമായി പീഡിപ്പിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുക തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസ് തൊടുപുഴയില്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്റെ ഇടുക്കി ജില്ലയിലെ സിറ്റിംഗിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരെ കാണവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അഭിഭാഷകരും, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കമുള്ളവരില്‍ നിന്നും നിരവധി പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതിയ അധിക്ഷേപവും, ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലുള്ള മാനസിക പീഡനവും സംബന്ധിച്ച പരാതികളാണ് ഏറെയെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം പ്രശ്‌നം പരിഹരിച്ച സമരം അവസാനിപ്പിച്ച് ക്ലാസ് ആരംഭിക്കണമെന്നും കമ്മീഷന്റെ നിര്‍ദേശത്തില്‍ പറയുന്നു.