അങ്ങനെ കൊച്ചി മെട്രോ ഓടി തുടങ്ങാനായ് ട്ടാ… കൊച്ചി മെട്രോ സര്‍വ്വീസ് മാര്‍ച്ച് മുതല്‍,ആദ്യ ഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ

single-img
23 January 2017

 

 

 

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് മാര്‍ച്ചില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമാകും സര്‍വീസ്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഡോ. ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്.ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും സംയുക്തമായാണ് കൊച്ചി മെട്രോയുടെ നിര്‍മാണം നടത്തിവരുന്നത്.

മെട്രോ അവലോകന യോഗത്തില്‍ മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് സര്‍വ്വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതുമൂലം സര്‍വ്വീസ് ആരംഭിക്കാന്‍ നിര്‍ദ്ദിഷ്ട സമയത്തേക്കാള്‍ മൂന്ന് മാസം കൂടുതല്‍ എടുക്കുന്നതില്‍ കുഴപ്പമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.ആദ്യഘട്ട സര്‍വ്വീസ് പാലാരിവട്ടം വരെ മതിയെന്നാണ് ഡിഎംആര്‍സിയുടെ നിലപാട്.

മെട്രോ റെയില്‍പാതയിലൂടെ മോട്ടോര്‍ ട്രോളി പരിശോധനയാണ് ഇന്ന് നടന്നത്. വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം വിലയിരുത്തിയ ശ്രീധരന്‍, പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. നിര്‍മാണത്തിലെ പുരോഗതിയില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.