നോട്ടുനിരോധനം സംബന്ധിച്ച മോഹന്‍ലാലിന്റെ നിലപാടിനെ ചെളി വാരിയെറിയുന്നത് ഖേദകരമെന്ന് തോമസ് ഐസക്

single-img
23 January 2017

 

 

 

തിരുവനന്തപുരം:നരേന്ദ്രമോദിയുടെ നോട്ട് നിരോധനം സംബന്ധിച്ച നടന്‍ മോഹന്‍ലാലിന്റെ നിലപാടിനെ ചെളി വാരിയെറിയാന്‍ ഉപയോഗിക്കുന്നത് ഖേദകരമാണെന്നും അതിനെ ബഹുമാനപുരസ്സരം സ്വീകരിക്കണമെന്നും ധനമന്ത്രി തോമസ് ഐസക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്‍ പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോഹന്‍ലാലിന്റെ അഭിനയം ഏറ്റവും മികച്ചതാണെന്നും,കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും ഐസക് കൂട്ടിചേര്‍ത്തു

ഉത്രാടം തിരുനാള്‍ പുരസ്‌കാരം മോഹന്‍ലാല്‍ തോമസ് ഐസക്കില്‍ നിന്ന് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുമാണ് പുരസ്‌കാരം.

സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. നോട്ട് നിരോധനം നാടിന് നല്ലതാണെന്ന് പ്രഖ്യാപിച്ച ലാലിന്റെ ധൈര്യത്തെ അംഗീകരിക്കുന്നെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ നിലപാടുകള്‍ക്കെതിരെ ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു