വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാതായതോടെ സ്വാശ്രയ മേഖലയാകെ അഴിമതിയുടെ കേന്ദ്രങ്ങളായി, എന്നാല്‍ ഗുരുവിന്റെ കസേര കത്തിക്കുന്ന പ്രവര്‍ത്തനം കാടത്തം;ആന്റണി

single-img
23 January 2017

കേരളത്തിലെ വിദ്യാഭ്യാസ മേഖല മുഴുവന്‍ അഴിമതിയില്‍ മുങ്ങി കിടക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എകെ ആന്റണി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് കേരളത്തിലെ സ്വാശ്രയ മേഖലക്കെതിരെയുളള അദ്ദേഹത്തിന്റെ വിമര്‍ശനം.

ക്യാമ്പസുകള്‍ വര്‍ഗ്ഗീയതയുടെ കേന്ദ്രങ്ങളായെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ആന്റണി അഭിപ്രായപ്പെട്ടു. എന്നാല്‍ ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമാണെന്നും ആന്റണി വിമര്‍ശിച്ചു.വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലായതോടെ സ്വാശ്രയ മേഖലയാകെ അഴിമതിയുടെ കേന്ദ്രങ്ങളായി,
എന്നാല്‍ ഗുരുവിന്റെ കസേര കത്തിക്കുന്ന പ്രവര്‍ത്തനം കാടത്തം;ആന്റണി

കേരളത്തിലെ വിദ്യാഭ്യാസ മേഖല മുഴുവന്‍ അഴിമതിയില്‍ മുങ്ങി കിടക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എകെ ആന്റണി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് കേരളത്തിലെ സ്വാശ്രയ മേഖലക്കെതിരെയുളള അദ്ദേഹത്തിന്റെ വിമര്‍ശനം.

ക്യാമ്പസുകള്‍ വര്‍ഗ്ഗീയതയുടെ കേന്ദ്രങ്ങളായെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ആന്റണി അഭിപ്രായപ്പെട്ടു. എന്നാല്‍ ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമാണെന്നും ആന്റണി വിമര്‍ശിച്ചു.കലാലയങ്ങളില്‍ രാഷ്ട്രീയം ആവശ്യമാണ് എന്നാല്‍ അത് അതിരു കടന്ന് പോകരുതെന്നാണ് ആന്റണി അഭിപ്രായപ്പെട്ടത്.