നാളെ സ്വകാര്യബസ്സുകള്‍ പണിമുടക്കുന്നു; ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല സമരം

single-img
23 January 2017

 

 

 

തിരുവനന്തപുരം :നാളെ സ്യകാര്യബസ്സുകള്‍ പണിമുടക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി 24 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ടു രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകളുടെ സംഘടന വ്യക്തമാക്കി. വിഷയത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസുടമകള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇപ്പോള്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാകില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു

ഈ മാസം 19 നാണ് സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുന്നത് പരിഗണിച്ച് സൂചനാ പണിമുടക്ക് 24 ലേയ്ക്ക് മാറ്റുകയായിരുന്നു.