അഫ്ഗാനില്‍ ബോബ് സ്ഫോടനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു,നാലു പേര്‍ക്ക്, പരിക്ക് അക്രമണത്തിന് പിന്നില്‍ താലിബാനെന്ന് പോലീസ്

single-img
21 January 2017

 

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയായ ബല്‍ഖിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു. ബല്‍ഖിലെ പോളോ സ്റ്റേഡിയത്തിനു സമീപമാണു സ്ഫോടനമുണ്ടായത്. താലിബാന്‍ വിരുദ്ധ ഭീകരന്‍ ഹാജി സമാറായിയെ ലക്ഷ്യംവച്ചാണു ഭീകരര്‍ ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി ബല്‍ഖ് ഡെപ്യുട്ടി പോലീസ് ചീഫ് അബ്ദുള്‍ റസാക്ക് അറിയിച്ചു. ഹാജി സമാറായി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ സമാറായിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.

പോളോ മത്സരം കഴിഞ്ഞു കാണികള്‍ സ്റ്റേഡിയത്തില്‍നിന്നു പുറത്തുപോയതിനു ശേഷമാണു സ്ഫോടനമുണ്ടത്. ഇതിനാല്‍ വലിയ അപകടം ഒഴിവായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നു സംശയിക്കുന്നതായി പൊലീസ് മേധാവി പറഞ്ഞു