ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങളാണ്,എന്റെ രാജ്യമാണിന്ത്യ;ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ട്വീറ്റിന് സുഷമയുടെ മറുപടി

single-img
21 January 2017

 


ന്യൂഡല്‍ഹി:ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങളാണ്,എന്റെ രാജ്യമാണിന്ത്യ എന്ന് ഹിന്ദു ജാഗരണ്‍ സംഘത്തിന് മറുപടിയുമായ് സുഷമ.മുസ്ലീങ്ങളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെന്നുള്ളുവെന്ന ഹിന്ദു സംഘടനയുടെ കുറ്റപ്പെടുത്തലിനെതിരെ സുഷമസ്വരാജിന്റെ ട്വീറ്റ്.

ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങള്‍ക്കൂടിയാണ്. അതില്‍ ജാതിയോ മതമോ ഭാഷയോ സംസ്ഥാനമോ എന്ന വ്യത്യാസം തനിക്കില്ല എന്നാണ് സുഷമാ സ്വരാജിന്റെ ട്വീറ്റ്. ഹിന്ദു ജാഗരണ്‍ സംഘ് എന്ന സംഘടനയാണ് സുഷമയ്ക്കെതിരെ ആക്ഷേപവുമായി ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നത്.

മോദിജീ, നിങ്ങളുടെ സുഷമ സ്വരാജ് മുസ്ലിം വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ വിസ ലഭിക്കുന്നതിന് ഏറെ ത്യാഗം സഹിക്കണം. ഇത് നിരാശപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ട്വീറ്റ്.