യു.പി.യും ബീഹാറും കേരളത്തെ പിന്തള്ളി ഗള്‍ഫ് പ്രവാസത്തില്‍ ഒന്നാം സ്ഥാനത്ത്

single-img
20 January 2017

ന്യൂഡല്‍ഹി: ഗള്‍ഫ് പ്രവാസത്തില്‍ ഒന്നാം സ്ഥാനത്ത് യു.പി.യും ബിഹാറും. കേരളത്തെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടുവര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇപ്പോള്‍ ഗള്‍ഫിലേക്കുവരുന്നവരില്‍ അധികവുമെന്ന് പ്രോട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് മക് ലൂതര്‍ പറഞ്ഞു.

വിദേശകാര്യവകുപ്പ് ഇന്ത്യന്‍തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കാന്‍ ആവശ്യമായ കരുതല്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ പക്കല്‍നിന്ന് ആറു ലക്ഷത്തോളം പേരാണ് ഓണ്‍ലൈന്‍വഴി എമിഗ്രേഷന്‍ ക്ലിയറന്‍സ് നേടിയതെന്നും മക്‌ലൂതര്‍ പറഞ്ഞു.