കൊടും വരള്‍ച്ച; ഉല്‍പാദനം കുറഞ്ഞതിനാല്‍ പാലിന് വിലകൂട്ടാനൊരുങ്ങി മില്‍മ

single-img
20 January 2017

കൊച്ചി: മില്‍മ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. വരള്‍ച്ചമൂലം പാല്‍ ഉല്‍പാദനം കുറഞ്ഞതിനാലാണ് വില വര്‍ധനവുണ്ടാവന്‍ പോവുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്ന പാലിന് വില കൂടിയതും തിരിച്ചടിയായി. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ചൂട് കൂടിയതും വെള്ളം കുറഞ്ഞതുമാണ് പാലുല്‍പാദനത്തെ ബാധിച്ചത്.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വില്‍പനയാകട്ടെ മുന്‍ വര്‍ഷത്തെക്കാള്‍ ദിനംപ്രതി മൂപ്പത്തിയായിരം ലിറ്റര്‍ വര്‍ധിക്കുകയും ചെയ്തു. രണ്ടരലക്ഷം ലിറ്റര്‍ പാല്‍ പുറമെനിന്നു വാങ്ങിയിരുന്ന സ്ഥാനത്തു മൂന്നരലക്ഷം ലിറ്റര്‍ പാലാണ് ഇപ്പോള്‍ മില്‍മ വാങ്ങുന്നത്.കര്‍ണാടക ലീറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചതും തമിഴ്നാട് രണ്ടു രൂപ അധികം ചോദിച്ചതും തിരിച്ചടിയായി.

ഇതോടെ ആന്ധ്രയില്‍നിന്ന് പാലെത്തിക്കാനുള്ള ശ്രമത്തിലാണ് മില്‍മ. വിലവര്‍ധിപ്പിക്കാനുള്ള പഠനവും പൂര്‍ത്തിയാക്കി കഴിഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറയുന്നത് ക്ഷീരമേഖലയെ തന്നെ തകര്‍ക്കും. കര്‍ഷകരെ പിടിച്ചു നിറുത്തണമെങ്കില്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ മില്‍മയ്ക്കു മുന്‍പിലില്ല.