ജാതിപ്പേര് ചേര്‍ത്ത് വിളിക്കരുത്, ജാതിയിലെനിക്ക് വിശ്വാസമില്ല അഭിപ്രായ സ്വാതന്ത്രം തടയാന്‍ ആര്‍ക്കുമവകാശമില്ലെന്ന് കൈതപ്രം

single-img
20 January 2017

 

കോഴിക്കോട്: തന്നെ ജാതിപ്പേര് ചേര്‍ത്ത് വിളിക്കരുത്, തനിക്ക് ജാതിയില്‍ വിശ്വാസമില്ലെന്ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ പറഞ്ഞു. ദേശീയതയ്ക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ച് താന്‍ ചെയ്ത സിനിമ അനാഥമായിക്കിടക്കുകയാണ്. പാകിസ്താനിയെ വച്ച് സിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി. സിനിമ ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാരണമാണ് താന്‍ രോഗബാധിതനായതെന്നും കൈതപ്രം പറഞ്ഞു.

നാമൊന്ന് എന്ന പേരില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൈതപ്രം. കമലിനോടും എംടിയോടും അഭിപ്രായം പറയരുതെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. സിനിമാ സംഘടനകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് ലഭിക്കുമെന്ന് കമല്‍ വിശ്വസിക്കേണ്ടന്നും കൈതപ്രം പറഞ്ഞു