സാങ്കേതിക വിദ്യ വികസിച്ചിട്ടും പക്ഷികള്‍ കാരണം വിമാനങ്ങള്‍ കേടാകുന്നു; വിമാനങ്ങളുടെ സുരക്ഷയ്ക്കായ് പക്ഷികളെ കൂട്ടക്കൊല ചെയ്ത് ന്യൂയോര്‍ക്ക്

single-img
20 January 2017

 

സാങ്കേതിക വിദ്യ വികസിച്ചിട്ടും പക്ഷി വന്നിടിക്കുമ്പോള്‍ വിമാനങ്ങള്‍ കേടാവുന്നത് പരിഹരിക്കാന്‍ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊന്നത്എഴുപതിനായിരത്തോളം പക്ഷികളെയാണ്. വിമാനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി പക്ഷികളെ കൂട്ടക്കൊല ചെയ്തതിനെതിരെ പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

പക്ഷികളെ കൊന്നിട്ടും അപകടങ്ങള്‍ക്കു കുറവില്ലെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ പക്ഷികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളുടെ കണക്കുകള്‍ കാട്ടിയാണ് ഇവരുടെ പ്രതിഷേധം. മാത്രമല്ല വിമാനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പക്ഷികളെ കൊന്നിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ഇതുകൊണ്ട് വിമാനാപകടങ്ങള്‍ ഒട്ടും തന്നെ കുറയുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കില്‍ നിന്നും ഹഡ്സണിലേക്ക് പോയ വിമാനത്തിനുണ്ടായ അപകടമാണ് ഈ ക്രൂരമായ പക്ഷിവേട്ടയിലേക്കു ആളുകളെ എത്തിച്ചത്. 2009 ല്‍ നടന്ന അപകടത്തില്‍ ആര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ലെങ്കിലും വിമാനം കടലില്‍ ലാന്‍ഡ് ചെയ്ത് ദുരന്തം ഒഴിവാക്കിയതു പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് മാത്രമാണ്.

ന്യൂയോര്‍ക്കിലെ അപകടത്തിനു മുന്‍പ് വിമാനത്തില്‍ പക്ഷി ഇടിക്കുന്ന സംഭവങ്ങള്‍ വര്‍ഷത്തില്‍ 200 ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇത് 200 മുതല്‍ 250 വരെയും. പക്ഷികളെ കൊന്ന് വിമാനയാത്ര സുരക്ഷിതമാക്കാമെന്നത് മിഥ്യാ ധാരണയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു