ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല ഉള്‍പ്പെടെ 150 പേരെ പദ്മ ബഹുമതിക്കായി നാമനിര്‍ദേശം ചെയ്തു;ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷിയും പട്ടികയിൽ

single-img
18 January 2017

ന്യൂഡല്‍ഹി: ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല ഉള്‍പ്പെടെ 150 പേരെ പദ്മ ബഹുമതിക്കായി നാമനിര്‍ദേശം ചെയ്തു. 1730 നാമനിര്‍ദേശങ്ങളില്‍ നിന്നാണ് പ്രാഥമിക പട്ടികയിലേക്ക് 150 പേരെ തിരഞ്ഞെടുത്തത്.എന്‍.സി.പി. നേതാവ് ശരത് പവാര്‍, ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവരും പട്ടികയിലുണ്ട്.

ഒളിമ്പ്യന്‍മാരായ പി.വി. സിന്ധു, സാക്ഷി മാലിക്, പാരാലിമ്പ്യന്‍ ദീപ മാലിക്, ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലി,സിനിമാരംഗത്തു നിന്ന് ശങ്കര്‍ മഹാദേവന്‍, ഋഷി കപൂര്‍, സോനു നിഗം, കൈലാഷ് ഖേര്‍, മനോജ് വാജ്‌പേയ് എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.റിപ്പബ്ലിക്ക് ദിനത്തിലാണ് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.