സാംസങ് ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി, സാംസങിന്റെ ആദ്യ 6 ജി.ബി റാമുള്ള സ്മാര്‍ട്ട് ഫോണ്‍

single-img
18 January 2017


കൊച്ചി: സ്മാര്‍ട്ട് വേള്‍ഡിലേക്ക് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ പവ്വര്‍ ഹൗസ് ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി. മെറ്റല്‍ യൂണിബോഡിയിലാണ് പുതിയ സ്മാര്‍ട്ട് ഫോണ്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മികച്ച മള്‍ട്ടി മീഡിയ ക്യാമറയാണ് ഇതിന്റെ പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ കാഴ്ചയും പ്രദാനം ചെയ്യുന്ന സൂപ്പര്‍ സ്‌ക്രീന്‍ സി 9 ന്റെ പ്രത്യേകതയാണ്.

6 ഇഞ്ച് ഫുള്‍ എച്ച്.ഡി. സൂപ്പര്‍ ആമോലെഡ് ഡിസ്‌പ്ലെ വഴി ഏറ്റവും മികച്ച മള്‍ട്ടീ മീഡിയാ അനുഭവങ്ങളാവും ലഭ്യമാകുക, അത്യാധുനീക പ്രോസസ്സര്‍ വഴി പവ്വര്‍ ഹൗസ് പ്രകടനവും ലഭ്യമാകും. 6 ജി.ബി. റാം, ഉയര്‍ന്ന ബാറ്ററി ശേഷിയും സ്റ്റോറേജും ഇതിനു പിന്തുണ നല്‍കുന്നു. സാംസങ് ഗാലക്‌സി സി 9 പ്രോയുടെ മികച്ച 16 എം.പി. മുന്‍ ക്യാമറയും പിന്‍ ക്യാമറയും സൂപ്പര്‍ വൈഡ് എഫ്. 1.9 അപെര്‍ച്ചറുമായി കുറഞ്ഞ വെളിച്ചത്തില്‍ പോലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഉയര്‍ന്ന റെസലൂഷനോടെയുള്ള മുന്‍ ക്യാമറ 16 എം.പി. പിന്‍ ക്യാമറ ഇരട്ട ലെഡ് ഫ്‌ളാഷോടെ ഏറ്റവും മികച്ച ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കുന്നു.

6 ജി.ബി. റാമുമായി എത്തുന്ന ആദ്യ സാംസങ് ഫോണാണ് സാംസങ് ഗാലക്‌സി സി 9 പ്രോ. ഇതോടൊപ്പം 64 ജി.ബി. ഇന്റ്‌റ്റേണല്‍ മെമ്മറിയും ലഭ്യമാക്കിയിട്ടുണ്ട്. ഇത് 256 ജി.ബി. വരെ ഉയര്‍ത്താനുമാകും. 64 ബിറ്റ് ഒക്ടാ കോര്‍ പ്രോസസ്സറുമായാണ് സാംസങ് ഗാലക്‌സി സി 9 പ്രോ എത്തുന്നത്. മള്‍ട്ടീ മീ്ഡിയ, ഗെയിമിങ്, ആപ്പുകള്‍ എന്നിവ തുടര്‍ച്ചയായി ഉപയോഗിക്കാനുള്ള അവസരമാണ് സാംസങ് സി9 പ്രോ ഒരുക്കുന്നത്.

വലിയ സ്‌ക്രീനോടൊപ്പമുള്ള ഇരട്ട സ്പീക്കര്‍ ഉയര്‍ന്ന നിലയിലുള്ള മള്‍ട്ടീ മീഡിയാ ഉപയോഗം സാധ്യമാക്കുന്നു. തികഞ്ഞ മികവോടെയുള്ള രൂപകല്‍പ്പനയാണ് ഗാലക്‌സി സി 9 പ്രോയുടേത്. ഇതിന്റെ മെറ്റല്‍ യൂണിബോഡി രൂപകല്‍പ്പനയും 6.9 മില്ലീ മീറ്റര്‍ ഘനവും ഹാന്‍ഡ്‌സെറ്റിനെ തികച്ചും സുഖകരമായി കൈകാര്യം ചെയ്യാനാവുന്നതാക്കുന്നു.

4,000 എംഎ.എച്ച്. ബാറ്ററിയുമായാണ് സാംസങ് ഗാലക്‌സി സി9 പ്രോ എത്തുന്നത്. ഇതോടൊപ്പം അതിവേഗ ചാര്‍ജ്ജിങ് സാങ്കേതിക വിദ്യയുമുണ്ട്. ഗെയിമുകളും മള്‍ട്ടീ മീഡിയയും ഉപയോഗിക്കുന്നവര്‍ക്ക് ഇതേറെ ഗുണകരമായിരിക്കും. അതിവേഗ ഡാറ്റാ കൈമാറ്റത്തിനു വഴിയൊരുക്കുന്ന യു.എസ്.ബി. ടൈപ്ഫ് സി ആണ് മറ്റൊരു സവിശേഷത. രണ്ടു സിം കാര്‍ഡുകളും പ്രത്യേകമായ അധിക മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ടും സാംസങ് ഗാലക്‌സി സി 9 പ്രോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകര്‍ഷകമായ രണ്ടു നിറങ്ങളിലാണ് സാംസങ് ഗാലക്‌സി സി9 പ്രോ ലഭ്യമാകുക. കറുപ്പും സ്വര്‍ണ നിറവും. എല്ലാ റീട്ടെയില്‍ ചാനലുകളും വഴി ഫെബ്രുവരി രണ്ടാം പകുതി മുതല്‍ ഇത് 36,900 രൂപയ്ക്ക് ലഭ്യമാകും.