രാജ്യത്ത് സൈനികരുടെ വേഷത്തില്‍ തീവ്രവാദികള്‍ ആക്രമണത്തിന് പദ്ധതിയിടുന്നു;ഡല്‍ഹിയില്‍ വന്‍ സുരക്ഷ

single-img
18 January 2017


ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രവാദികള്‍ സൈനികവേഷത്തിലെത്തി ആക്രമണത്തിന് പദ്ധതിയിടുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതിര്‍ത്തി പോസ്റ്റുകളായ പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍ എന്നിവടങ്ങളില്‍ ഏഴ് തീവ്രവാദികളെ കണ്ടതായാണ് റിപ്പോര്‍ട്ട്. കരസേനയിലെ ക്യാപ്റ്റന്‍, സുബേദാര്‍ റാങ്കുകളില്‍ ഉള്ളവരുടെ യൂണിഫോം തീവ്രവാദികള്‍ കൈക്കലാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ ശേഷം ഇത് ധരിച്ച് ആക്രമണം നടത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്.

സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുള്ളതിനാല്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നീളാന്‍ സാധ്യതയുണ്ട്.അതു കൊണ്ട് യാത്രക്കാര്‍ നേരത്തെ എത്താന്‍ ശ്രദ്ധിക്കണമെന്ന് സി.ഐ.എസ്.എഫ് നിര്‍ദേശം നല്‍കി. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.