പ്രണയത്തിന് ശേഷം തന്നെ ഉപേക്ഷിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു;ആസിഡ് ഒഴിച്ച ശേഷം യുവതി കാമുകന്റെ മുഖത്ത് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു

single-img
18 January 2017

 

 

 

ബംഗലൂരു:പ്രണയത്തിന് ശേഷം തന്നെ ഉപേക്ഷിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. സ്വകാര്യ ആശുപത്രിയില്‍ നേഴ്സായ ലിഡിയ(27) എന്ന യുവതിയാണ് കാമുകന്‍ ജയകുമാറിനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ആസിഡ് ഒഴിച്ചത്.പത്ത് വര്‍ഷത്തെ പ്രണയത്തെ വലിച്ചെറിഞ്ഞ കാമുകനെയാണ് ലിഡിയ ആക്രമിച്ചത്.

പ്രണയബന്ധം തകര്‍ന്ന ശേഷം ഇരുവരും വഴക്കിലാകുകയും മാനനഷ്ടത്തിനും വഞ്ചനയ്ക്കും കേസ് കൊടുക്കുകയും ചെയ്തിരുന്നു. പോലീസ് മധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കിയെങ്കിലും ജയരാജിന്റെ വിവാഹം അടുത്തതോടെ ലിഡിയ വീണ്ടും പ്രശ്നം ഉണ്ടാക്കുകയായിരുന്നു.ആസിഡ് ഒഴിച്ച ശേഷം യുവതി കാമുകന്റെ മുഖത്ത് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു.മതംമാറി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാണ് യുവാവിനെ ആക്രമിച്ചത്. ബംഗളുരുവിലെ വിജയ്നഗറിലാണ് സംഭവം. വസ്ത്രവ്യാപാരിയായ ജയകുമാറാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ജയകുമാറിന്റെ കാമുകി ലിഡിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീരാംപുര സ്വദേശിനിയാണ് ലിഡിയ. അഞ്ച് വര്‍ഷം മുന്‍പ് ജയകുമാറിന്റെ കടയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹത്തിന് സമ്മതിച്ച ജയകുമാര്‍ പക്ഷെ മതംമാറാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ഇത് ഇരുവര്‍ക്കും ഇടയില്‍ കര്‍ക്കങ്ങള്‍ക്ക് കാരണമായി.

തന്റെ ബന്ധുവായ സുനിലിനെ കൂട്ടുപിടിച്ചായിരുന്നു ലിഡിയ ആക്രമണത്തിന് പദ്ധതിയിട്ടത്. തിങ്കളാഴ്ച വെകുന്നേരം ജയകുമാറും സുഹൃത്ത് പത്മനാഭനും അടുത്തുള്ള രാജരാജേശ്വരി ക്ഷേത്രത്തിലെത്തി. ജയകുമാര്‍ പോകുന്ന വഴി മനസിലാക്കി സുനിലും ലിഡിയയും സ്‌കൂട്ടറില്‍ ജയകുമാറിനെ പിന്തുടര്‍ന്നു. രാത്രി എട്ടരയോടെ പൈപ്പ്ലൈന്‍ റോഡില്‍ എത്തിയപ്പോള്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജയകുമാറിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. വേദനയോടെ കാറിന് പുറത്തേക്ക് ഇറങ്ങിയ ജയകുമാറിന്റെ മുഖത്ത് കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡുകൊണ്ട് ലിഡിയ മുറിവേല്‍പ്പിക്കുകയും ചെയ്തു.നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ജയകുമാറിനെ കെ.സി. ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് ലിഡിയയെ അറസ്റ്റുചെയ്തു. കൊലപാതകശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.

തുടര്‍ന്ന് ലിഡിയയെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കൂട്ട് നിന്ന സുനില്‍ ഒളിവിലിണ്. ബാത്ത്റൂം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡാണ് ലിഡിയ ജയകുമാറിന്റെ മുഖത്ത് ഒഴിച്ചത്. ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നുമാണ് ലിഡിയ ആസിഡും ബ്ലേഡും കരസ്ഥമാക്കിയതെന്ന് പൊലീസ് പറഞ്ഞു