മോഡിയുടെ സമ്മർദ്ദത്തെതുടർന്ന് ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയതായ ബിജെപി അവകാശവാദം നിഷേധിച്ച് യുഎഇ സ്ഥാനപതി

single-img
17 January 2017

മോഡിയുടെ സമ്മർദ്ദത്തെതുടർന്ന് ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടി രൂപയുടെ സ്വത്ത് യുഎഇ കണ്ടുകെട്ടിയതായുള്ള അവകാശവാദം നിഷേധിച്ച് ഇന്ത്യയിലെ യുഎഇ സ്ഥാനപതി.ഇത്തരം വാർത്ത ഇന്ത്യൻ മാധ്യമങ്ങളിൽ നിന്നാണു അറിഞ്ഞതെന്നും ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടിയതായ വാർത്തയെക്കുറിച്ച് മറ്റൊരു വിവരങ്ങൾ ഒന്നും ഇല്ലെന്നും അംബാസിഡർ അഹമ്മദ് അൽ ബന്ന പറഞ്ഞു.ഹിന്ദു ദിനപത്രമാണു യുഎഇ സ്ഥാനപതി ബിജെപി അവകാശവാദം നിഷേധിച്ച വാർത്തകൾ പുറത്ത് വിട്ടത്.

നേരത്തെ രഹസ്യാന്വേഷണ വിഭാഗവും ബിജെപി അവകാശവാദം നിഷേധിച്ചിരുന്നു.ദാവൂദിന്റെ സ്വത്ത് കണ്ട് കെട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയതന്ത്ര വിജയമായി ബിജെപി അവകാശപ്പെട്ടിരുന്നു.നോട്ട് നിരോധനത്തെ തുടർന്ന് കേന്ദ്രസർക്കാരിനുണ്ടായ പ്രതിശ്ചായ തിരിച്ച് പിടിയ്ക്കാനാണു ഇത്തരമൊരു വ്യാജവാർത്ത ബിജെപിയും ബിജെപി അനുകൂല മാധ്യമങ്ങളും നിർമ്മിച്ചതെന്നാണു കരുതുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടി രൂപയുടെ സ്വത്ത് യുഎഇ കണ്ടുകെട്ടിയതായി അവകാശപ്പെട്ട് ബിജെപി ട്വീറ്റ് ചെയ്തിരുന്നു.എബിപി, സീ ന്യുസ് തുടങ്ങിയ ബിജെപി അനുകൂല മാധ്യമങ്ങളും ഇതിനുപിന്നാലെ ഇത് സംബദ്ധിച്ച് വാർത്തകൾ നൽകിയിരുന്നു