രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിയുടെ പേരില്ല;സിപിഐഎമ്മും ഗാന്ധി നിന്ദയില്‍ ബിജെപിയുടെ വഴിയേ:സുധീരന്‍

single-img
17 January 2017

കേന്ദ്രത്തിനു പുറമെ സംസ്‌ഥാന സർക്കാരും മഹാത്മഗാന്ധിയെ തമസ്കരിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പൊതുഭരണ വകുപ്പ് പുറത്തിയ സർക്കുലറിൽ ഗാന്ധിയുടെ പേരില്ല. ഇത് ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യമാണ്.

ഗാന്ധിജിയോടുളള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മനഃപൂര്‍വമാണെന്നും എത്രയുംപെട്ടെന്ന് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎമ്മും ഗാന്ധി നിന്ദയില്‍ ബിജെപിയുടെ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.