കോട്ടയത്ത് സി.എസ്.ഡി.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമണം

single-img
17 January 2017


കോട്ടയം : കോട്ടയത്ത് ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്.) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ പരക്കെ അക്രമമാണ് ഉണ്ടാവുന്നത്. രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമമഴിച്ചുവിട്ടു.

നിരവധി ബസ്സുകളുടെ ചില്ല് അടിച്ചു തകര്‍ത്തു. ജിലയില്‍ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സിപിഐഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകള്‍ അക്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിഎസ്ഡിഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. എം.ജി. സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ചതും അധ്യാപികയോട് മോശമായി പെരുമാറിയതും മറ്റും ചൂണ്ടിക്കാട്ടിയുമാണ് സി.എസ്.ഡി.എസ്. പ്രതിഷേധം.