ഐഐടികളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം;20 ശതമാനം സീറ്റുകളിലാകും പെണ്‍കുട്ടികള്‍ക്ക് സംവരണം നൽകുക

single-img
16 January 2017

ഐഐടികളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നു.ആകെയുള്ള സീറ്റുകളില്‍ 20 ശതമാനം വിദ്യാര്‍ഥിനികള്‍ക്കായി മാറ്റിവെക്കണമെന്നാണു ഐഐടികളില്‍ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കൂട്ടുന്നതിനെക്കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തിയ കമ്മറ്റി നൽകിയ റിപ്പോർട്ട്.എട്ട് വര്‍ഷത്തേക്ക് സംവരണം നല്‍കുക, അല്ലെങ്കില്‍ 20 ശതമാനമെങ്കിലും പെണ്‍കുട്ടികള്‍ പ്രവേശനം നേടുമ്പോള്‍ സംവരണം ഒഴിവാക്കുക എന്നതാണ് നിര്‍ദേശം.

2016-17 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഐഐടികളിലെ 10,000 സീറ്റുകളില്‍ 840 പെണ്‍കുട്ടികള്‍ മാത്രമാണ് പ്രവേശനം നേടിയത്.ഈ വര്‍ഷം മുതല്‍ സംവരണം ഏര്‍പ്പെടുത്തണോ അതോ 2018 മുതല്‍ മതിയോ എന്ന് സംയുക്ത പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കും.