ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ബി.ജെ.പി ബംഗാള്‍ ഉപാദ്ധ്യക്ഷന്‍ പിടിയില്‍

single-img
16 January 2017

ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് പണം തട്ടിയ കേസില്‍ ബിജെപി ബംഗാള്‍ ഉപാദ്ധ്യക്ഷനും വക്താവുമായ ജയ്പ്രകാശ് മജുംദാറിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) പരീക്ഷാര്‍ത്ഥികളില്‍ നിന്നും 7 ലക്ഷംരൂപ വീതം കൈപറ്റിയെന്നാണ് കേസ്. ആറുമാസം മുമ്പ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ബിദാന്‍നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് ജയ്പ്രകാശ് മജുംദാറിനെ വിളിച്ചു വരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് നടന്നത്.ജയ്പ്രകാശ് മജുംദാറിനെ സെക്ഷന്‍ 420,506,406 പ്രകാരമആണ് അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റം ചുമത്തിയാണ് ജയ്പ്രകാശ് മജുംദാറിനെ അറസ്റ്റ് ചെയ്തത്.അതേ സമയം തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് മജുംദാര്‍ പ്രതികരിച്ചു.