പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍;സംഘ്പരിവാര്‍ സംഘടനകൾ ടിക്കറ്റെടുത്ത് തരാമോ എന്ന് ചോദ്യം

single-img
16 January 2017

പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. എം.ടിയോടും കമലിനോടുമുള്ള സംഘ്പരിവാര്‍- ആര്‍.എസ്.എസ് അസഹിഷ്ണുതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘത്തിന്‍െറ നേതൃത്വത്തില്‍ ഓയൂരില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത്റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും ധീരദേശാഭിമാനി ഭഗത്സിങ്ങിന്‍െറ ശവകുടീരം സന്ദര്‍ശിക്കാനും താല്‍പര്യമുണ്ടെന്നും കരീപ്പുഴ പറഞ്ഞു. സംഘ്പരിവാര്‍ പാകിസ്താനിൽ പോകാനുള്ള ടിക്കറ്റെ എടുത്ത് നല്‍കുമോയെന്നും കവി ചോദിച്ചു