ഇഷ്ടമില്ലാത്തവര്‍ രാജ്യംവിടണമെന്ന് പറയാന്‍ എന്ത് അവകാശമെന്ന് പിണറായി;സംഘപരിവാറിലും നേരേ ചൊവ്വേ ചിന്തിക്കുന്നവര്‍ വരുന്നുണ്ട്:പിണറായി

single-img
16 January 2017

തിരുവനന്തപുരം: ഇഷ്ടമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന പറയാന്‍ ആര്‍.എസ്.എസ്സിന് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആര്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഖാദിയുടെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് അല്‍പത്തത്തിന്റെ അങ്ങേയറ്റമാണ് ഒരു പ്രധാനമന്ത്രിയും ഇത്രയും താഴാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസുകാർക്കും ബിജെപികാർക്കുമിടയിൽ വിവേകത്തോടെ ചിന്തിക്കുന്നവർ ഉണ്ട് എന്നതിനു തെളിവാണ് സി.കെ.പത്മനാഭൻ എന്നും പിണറായി ചൂണ്ടിക്കാട്ടി.