പെട്രോളിനും ഡീസലിനും ഈ മാസത്തിൽ വില കൂടിയത് ഇത് രണ്ടാം തവണ;ഡീസലിന് ലിറ്ററിന് 1.03 രൂപയും പെട്രോളിനു 42 പൈസയുമാണു കൂട്ടിയത്

single-img
16 January 2017

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് കൂടിയത്. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയാണ് ഇന്ധനവില കൂടാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഈ മാസം ഇത് രണ്ടാം തവണയാണ് എണ്ണവില വര്‍ധിപ്പിക്കുന്നത്. ജനുവരി ഒന്നിന് പെട്രോള്‍ ലിറ്ററിന് 1.64 രൂപയും ഡീസലിന് 1.21 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിലും എണ്ണവില രണ്ടുതവണ വര്‍ധിപ്പിച്ചിട്ടുണ്ട്.വില കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിനു വില 75.44 രൂപയായി.ഡീസലിനു വില 64.50 രൂപ ആയി.