കുമ്മനവും കെ സുരേന്ദ്രനും ഉള്‍പ്പടെ കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് വി.ഐ.പി സുരക്ഷ;വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് ബി.ജെ.പി നേതാക്കള്‍ക്ക് കാവൽ നിൽക്കുക 12 സിആര്‍പിഎഫ് ഭടന്മാര്‍

single-img
16 January 2017

കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ നല്‍കുക. സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് ഒരാള്‍ക്ക് 12 സുരക്ഷാഭടന്മാരുടെ പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.കേരളത്തില്‍ സിപിഐഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആക്രമണ ഭീഷണി ഉയരുന്നു എന്ന കാണിച്ച് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രത്തിന്റെ സുരക്ഷ.