മക്കള്‍ മൂന്നെണ്ണമായാല്‍ പഠിക്കാന്‍ അവകാശമില്ല, രണ്ടിലധികം മക്കളുണ്ടെങ്കില്‍ സ്‌കൂളിലേക്ക് പ്രവേശനം നിഷേധിച്ച് ഡല്‍ഹിയിലെ സ്‌കൂള്‍

single-img
16 January 2017

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി ഡല്‍ഹി സ്‌കൂള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂളാണ് ഇത്തരത്തിലുള്ള നിബന്ധനയുമായി രംഗത്തെത്തിയിരിക്കുന്നത്. മാനേജ്‌മെന്റിന്റെ കീഴിലുള്ള രണ്ട് സ്‌കൂളുകളിലേക്കുമുള്ള അപേക്ഷാ ഫോമില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.കുട്ടികള്‍ക്ക് പുറമെ സ്‌കൂളില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്നാണ് നിയമം.

ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് ഇത്തരമൊരു നിബന്ധന രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നതെന്നും മക്കളുടെ എണ്ണം കുറയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ സുശീല്‍ സല്‍വാന്‍ പറയുന്നു.സ്‌കൂള്‍ പ്രവേശനത്തിന് മാതാപിതാക്കളുടെ വിദ്യാഭ്യാസം, ജോലി, പ്രായം, പരീക്ഷ, അഭിമുഖം എന്നിവ വിലക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സല്‍വാന്‍ സ്‌കൂള്‍ കൊണ്ടുവന്ന പുതിയ നിബന്ധനയെക്കുറിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ ഒന്നും പറയുന്നില്ല.