സാനിയ മിര്‍സയുടെ മാന്യമല്ലാത്ത വേഷം പുരുഷന്‍മാരില്‍ ലൈംഗികത ഉണര്‍ത്തുന്നു; ഇസ്ലാമിക രീതിയനുസരിച്ച് കളിക്കാന്‍ കഴിയില്ലെങ്കില്‍ കളി നിര്‍ത്തണം,മുസ്ലിം പണ്ഡിതന്‍ സാജിദ് റാഷിദ്

single-img
16 January 2017

 

മുംബൈ:ടെന്നീസ് താരം സാനിയ മിര്‍സ്‌ക്ക് നേരെ വിമര്‍ശനവുമായി മുസ്ലിം പണ്ഡിതനായ സാജിദ് റാഷിദ് രംഗത്ത്. സാനിയ മിര്‍സ വസ്ത്രം ധരിക്കുന്നത് അനിസ്ലാമികമാണെന്നാണ് ഇസ്ലാമിക രീതിയനുസരിച്ച് കളിക്കാന്‍ കഴിയില്ലെങ്കില്‍ സാനിയ കളി നിര്‍ത്തണമെന്നാണ് സാജിദ് പറഞ്ഞത്.  പ്രമുഖ ദേശീയ ചാനലിലെ പരിപാടിയ്ക്കിടെയാണ് സാജിദ് റാഷിദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുസ്ലിം സ്ത്രീകളെല്ലാം ബുര്‍ഖ ധരിക്കണോ എന്ന വിഷയത്തിലായിരുന്നു പരിപാടിയിലെ ചര്‍ച്ച.

സാനിയ മിര്‍സയുടെ വസ്ത്രധാരണം പുരുഷന്‍മാരില്‍ ലൈംഗികത ഉണര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഇസ്ലാമിക വിരുദ്ധവുമാണ്. ഇത് നിയമപരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. നേരത്തേ സാനിയ മിര്‍സ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിനെതിരെ ഫത്വ പുറത്തിറക്കിയിരുന്നു.  ലെഹങ്ക ധരിച്ച ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴും സാനിയയ്‌ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു.