ബഷീറിന്റെ പ്രേമലേഖനം’ ത്തിലെ ആദ്യ വീഡിയോ സോങ്ങ് റിലീസ് ചെയ്തു

single-img
16 January 2017

കൊച്ചി: അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത’ബഷീറിന്റെ പ്രേമലേഖനം’ എന്ന സിനിമയിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു.

ചിത്രത്തിലെ ‘പ്രണയമാണിത്’ എന്ന് തുടങ്ങുന്ന മധുരമായ സൂഫി ഗാനം ആര്‍. വേണുഗോപാലിന്റെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താരയാണ് ഈണം പകര്‍ന്നിരിക്കുന്നത്. സച്ചിന്‍ രാജു, വിഷ്ണു മോഹന്‍ സിത്താര, ജോയേഷ് ചക്രവര്‍ത്തി എന്നിവര്ാണ് ആലപിച്ചിരിക്കുന്നത്.
പ്രശസ്ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ഈ സിനിമയിലുണ്ട്.
ഫര്‍ഹാന്‍ ഫാസിലും സന അല്‍താഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷിനോദ്, ഷംഷീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്‌റിവറുമാണ്.