ഞാന്‍ എന്റെ മക്കളെ പഠിപ്പിച്ചത് സ്ത്രീകളെ ബഹുമാനിക്കാനാണ്, എന്നാലവര്‍ സ്ത്രീകളെ ഉപദ്രവിച്ചാല്‍ അവരുടെ കഴുത്ത് അറുക്കുമെന്ന് ഷാരൂഖ് ഖാന്‍

single-img
16 January 2017

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി നടന്‍ ഷാരൂഖ് രംഗത്തെത്തി. ഞാന്‍ സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിച്ചതെന്നും, എന്റെ മക്കള്‍ സ്ത്രീകളെ ഉപദ്രവിക്കില്ലെന്നും, എങ്ങാനും അവര്‍ സ്ത്രീകളെ ഉപദ്രവിക്കുകയാണെങ്കില്‍ അവരുടെ തലയറുക്കുമെന്ന് മക്കളായ ആര്യനും അബ്രാമിനും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നടന്‍ ഷാരൂഖ് ഖാന്‍.

‘ഒരിക്കലും സ്ത്രീകളെ ഉപദ്രവിക്കരുതെന്നാണ് ഞാന്‍ ആര്യനോടും അബ്രാമിനോടും പറഞ്ഞത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ കഴുത്ത് ഞാനറുക്കും. കാലം ഒട്ടും മാറിയിട്ടില്ല. പെണ്‍കുട്ടികള്‍ നിങ്ങളുടെ കളിക്കൂട്ടുകാരികള്‍ മാത്രമല്ല. അവരോട് അല്‍പം ബഹുമാനമൊക്കെ കാട്ടണം. ഫെമിനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് പ്രതികരിച്ചത്.

പുതുവര്‍ഷ രാത്രിയില്‍ ബെംഗളൂരുവിലുണ്ടായ കൂട്ടമാനഭംഗമാണ് ഷാരൂഖിനെ രൂക്ഷവിമര്‍ശനത്തിന് പ്രേരിപ്പിച്ചത്. ഷാരൂഖിന് പുറമെ അക്ഷയ് കുമാറും ആമിര്‍ ഖാനും അനുഷ്‌ക ശര്‍മയുമെല്ലാം നാണക്കേടായ ഈ സംഭവത്തിനെതിരെ പ്രതികരിച്ചിരിച്ച് രംഗത്തെത്തിയിരുന്നു. ആര്യനെയും അബ്രാമിനെയും കൂടാതെ സുഹാന എന്നൊരു മകള്‍ കൂടിയുണ്ട് ഷാരൂഖിന്. കഴിഞ്ഞ ആഴ്ച മകളെ സ്‌നേഹിക്കാന്‍ വരുന്ന ചെറുപ്പക്കാര്‍ക്ക് ഷാരുഖ് ഖാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.