ചര്‍ക്കയില്‍ നെയ്‌തെടുത്തത് വസ്ത്രമാക്കിയ ഗാന്ധിജിയുടെ നൂല്‍നൂല്‍പും 10 ലക്ഷം രൂപയുടെ സ്യൂട്ടണിയുന്നവരുടെ ചര്‍ക്കയിലിരുന്നുള്ള ഫോട്ടോ എടുക്കലും തമ്മില്‍ അന്തരമുണ്ടെന്ന് തുഷാര്‍ ഗാന്ധി

single-img
14 January 2017

മുംബൈ: ചര്‍ക്കയില്‍ നെയ്തെടുത്തത് വസ്ത്രമാക്കിയ ഗാന്ധിജിയുടെ നൂല്‍നൂല്‍പും 10 ലക്ഷം രൂപയുടെ സ്യൂട്ടണിയുന്നവരുടെ ചര്‍ക്കയിലിരുന്നുള്ള ഫോട്ടോ എടുക്കലും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. ഖാദി ഉദ്യോഗ് കലണ്ടറില്‍ ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ക്കയില്‍ നെയ്യുന്ന ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു തുഷാര്‍ ഗാന്ധി.

കേന്ദ്രസര്‍ക്കാറിന് തെറ്റുകള്‍ പതിവാണ്. ഗാന്ധിജിക്ക് പകരം കലണ്ടറില്‍ മോദിയെ ചിത്രമാക്കിയത് ആസൂത്രിതമായാണ്. ഉല്‍പാദനത്തിന്റെയും പാവങ്ങളുടെ ശാക്തീകരണത്തിന്റെയും പ്രതീകവും സ്വാതന്ത്ര്യ സമരത്തിന്റെ ആയുധവുമായിരുന്നു ഗാന്ധിജിയുടെ ചര്‍ക്ക. ഗാന്ധിജി നെയ്തത് സമാധാനത്തിന്റെ നൂലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.