തിരുവനന്തപുരത്ത് എൻജിനീയറിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

single-img
14 January 2017

തലസ്​ഥാനത്തെ ശ്രീകാര്യം എഞ്ചിനീയറിങ്​ കോളജ്​ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിയായ മാധവൻകുട്ടി (22)യാണ് ജീവനൊടുക്കിയത്. നന്ദൻകോടുള്ള ഫ്ലാറ്റിലാണ്​ മരിച്ചത്​.

ഏണിക്കര സ്വദേശി മധുകുമാറിന്റെ മകനാണ് മാധവൻകുട്ടി. കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. രാത്രിയിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്​ ഇൻക്വസ്​റ്റ്​ നടപടികൾ പുരോഗമിക്കുകയാണെന്നും മരണത്തിൽ ദുരൂഹതയുള്ളതായി ആരും മൊഴി തന്നിട്ടില്ലെന്നും അറിയിച്ചു.
പ്രേമനൈരാശ്യമാണ് മരണകാരണമെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു. മാധവൻകുട്ടി ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി താമസിക്കുന്നത് ഈ ഫ്ളാറ്റിലാണ്. അവളെ കാണാനാണ് ഏണിക്കരയിൽ നിന്നും മാധവൻകുട്ടി എത്തിയതെന്നാണ് പൊലീസ് അനുമാനം. ഇന്നലെ വൈകിട്ട് അഞ്ചോടെ സംഭവംനടന്നുവെന്നാണ് പൊലീസ് കരുതുന്നത്. 5.45 ഓടെയാണ് ഫ്ലാറ്റിലെ സെക്യുരിറ്റി വിവരം അറിയുന്നത്. തുടർന്നാണ് പൊലീസിനെ അറിയിക്കുന്നത്. രാത്രിയിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.