അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ നിർത്തി പ്രസിഡന്റ് ബരാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയർ പദ്ധതി നിർത്തലാക്കുന്നു;പദ്ധതി നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ച് ജനപ്രതിനിധിസഭയും

single-img
14 January 2017

അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ നിർത്തി ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയർ പദ്ധതി​ നിർത്തലാക്കുന്നു. ഇത്​ സംബന്ധിച്ച പ്ര​േമയം 198നെതിരെ 227 വോട്ടുകളോടെയാണ് അമേരിക്കൻ ജനപ്രതിനിധിസഭയിൽ പാസായത്​.

നേരത്തെ, നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഈ തീരുമാനത്തെ അമേരിക്കന്‍ സെനറ്റും അംഗീകരിച്ചിരുന്നു. 41നെതിരെ 58 വോട്ടുകള്‍ക്കായിരുന്നു സെനറ്റ് ഒബാമകെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ചത്. രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാര്‍ക്കാണ് ഒബാമ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു.എന്നാൽ പിന്നീട് പദ്ധതി വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം തീരുമാന​ത്തി​നെതിരെ ഡെമോക്രാറ്റിക്​ അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്​.