കുട്ടി ചക്കക്കുരു കൊണ്ട് എറിഞ്ഞു, അയല്‍ക്കാരി ഓലമടല്‍ കൊണ്ട് തിരിച്ചടിച്ചു; 10 വര്‍ഷത്തിനു ശേഷം കോടതി വിധി വന്നു.

single-img
14 January 2017

തിരുവനന്തപുരം: ചക്കക്കുരു കൊണ്ട് എറിഞ്ഞബാലനെ അയല്‍വാസി ഓലമടല്‍ കൊണ്ടു തിരിച്ചടിച്ച കേസില്‍ 10 വര്‍ഷത്തിനു ശേഷം കോടതി വിധി വന്നു. ചക്കക്കുരു എറിഞ്ഞ 12 വയസുകാരന് ഇപ്പോള്‍ 22 വയസായി. ഏറുകൊണ്ട വിഴിഞ്ഞം മുല്ലൂര്‍ വാലന്‍വിള എസ് ആര്‍ സദനത്തില്‍ രാധയ്ക്കു 73 വയസും. ഒരു ദിവസത്തെ തടവും 5000 രൂപ പിഴയുമാണ് രാധയ്ക്ക് പ്രത്യേക കോടതി വിധിച്ച ശിക്ഷ.

പിഴ ഒടുക്കിയില്ലെങ്കില്‍ സാധാരണ തടവ് അനുഭവിച്ചാല്‍ മതി. പിഴത്തുക ഒടുക്കുകയാണെങ്കില്‍ അതു യുവാവിനു നല്‍കണം എന്നും കോടതി വ്യക്തമാക്കി. വിഴിഞ്ഞം പോലീസ് 2006 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. കേസില്‍ ആറു സാക്ഷികളെ വിസ്തരിച്ചു.പത്തു വയസ്സുള്ള കുട്ടി തമാശയ്ക്ക് ചെയ്ത കാര്യത്തെ വലുതാക്കി കാണേണ്ട ആവശ്യമില്ലായിരുന്നു എന്നതാണ് കോടതി നിരീക്ഷിച്ചത്