ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും നികുതി വരുന്നു

single-img
13 January 2017

ന്യൂഡല്‍ഹി: രാജ്യത്ത് പല കാര്യങ്ങള്‍ക്കും നികുതി നല്‍കുന്നുണ്ടെങ്കിലും ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും നികുതി നല്‍കേണ്ടിവരുമോ എന്ന അവസ്ഥയിലേക്ക് എത്താന്‍ സാധ്യതകള്‍. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നികുതി വരുമാനം
വര്‍ധിപ്പിക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിനു നികുതി ചുമത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ബാങ്കുകളിലെ പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നേരത്തെ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

കാഷ് ടാക്‌സ് എന്നപേരിലുള്ള നികുതി നിര്‍ദേശത്തിന്റെ ഗുണങ്ങളും ദോഷങ്ങളും സര്‍ക്കാര്‍ പഠിച്ചുവരികയാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം വന്നേക്കാം. നിര്‍ദേശം പ്രാബല്യത്തിലായാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നിശ്ചിത തുകയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിന് നികുതി നല്‍കേണ്ടിവരും.