ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പിലുള്ള ചിത്രം ഹിന്ദുദൈവങ്ങളുടെതാണ്, മൗലികാവകാശങ്ങളുടെ പേജില്‍ രാമന്റെയും സീതയുടെയും ലക്ഷമണന്റെയും ചിത്രമുണ്ട്;കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

single-img
13 January 2017

ന്യൂദല്‍ഹി:ഇന്ത്യന്‍ ഭരണഘടനയുടെ ഒറിജിനല്‍ പതിപ്പില്‍ ഹിന്ദുദൈവങ്ങളായ രാമന്‍, ക്രിഷ്ണന്‍, നടരാജന്‍ എന്നിവരുടെയും വിവേകാനന്ദന്‍, ഗുരു ഗോവിന്ദ്സിങ് തുടങ്ങിയ ഗുരുക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ദല്‍ഹിയില്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, നയതന്ത്ര വിദഗ്ധര്‍, തുടങ്ങിയവരെല്ലാം പങ്കെടുത്ത സെമിനാറില്‍ പങ്കെടുത്താണ് രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം.

ഭരണഘടന ഇപ്പോഴാണ് തയ്യാറാക്കുന്നതെങ്കില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കുമായിരുന്നോയെന്നാണ് സെമിനാറില്‍ രവിശങ്കര്‍ പ്രസാദ് ചോദിച്ചു.മൗലികാവകാശങ്ങള്‍ പറയുന്ന പേജിന്റെ മുകളില്‍ ലങ്കജയത്തിന് ശേഷം തിരിച്ചുവരുന്ന രാമന്റെയും സീതയുടെയും ലക്ഷമണന്റെയും ചിത്രമുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശക തത്വങ്ങളെ കുറിച്ച് പറയുന്ന ഭാഗത്ത് കുരുക്ഷേത്രത്തില്‍ അര്‍ജുനന് ശ്രീകൃഷ്ണന്‍ ഉപദേശം നല്‍കുന്നതിന്റെ ചിത്രമാണുള്ളത്. അശോകന്റെയും വിക്രമാദിത്യന്റെയും കാലഘട്ടത്തിലെ ചിത്രങ്ങളും ഭരണഘടനയിലുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു. രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് താനെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ന് സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ്. എല്ലാവരും യഥാര്‍ത്ഥ ഭരണഘടന എടുത്തു നോക്കണമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിചേര്‍ത്തു