ബാര്‍ക്കോഴ കേസ് അട്ടിമറി; ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

single-img
13 January 2017

ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ബാർ കോഴക്കേസിൽ ശങ്കർ റെഡ്ഡി ഇടപെടൽ നടത്തിയിട്ടുണ്ട്. എന്നാൽ, മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരായ റിപ്പോർട്ടിൽ ചില റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയിട്ടില്ല. അതേസമയം, ചില കാര്യങ്ങൾ റെഡ്ഡി റിപ്പോർട്ടിൽ കൂട്ടിച്ചേർത്തുവെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു. ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന എസ്.പി. ആര്‍ സുകേശനെതിരെയും ഇതേകേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ധൃതിപിടിച്ചാണ് റിപ്പോര്‍ട്ട് സമര്‍പിച്ചതെന്ന് എസ്.പി ആര്‍ സുകേശനും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ബാര്‍ കോഴ അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടോയോ എന്ന് പരിശോധിച്ച് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടത്.