അച്ചടി പിഴവ് കൂടുന്നു, രണ്ടായിരത്തിന്റെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമില്ലാതെ വന്നതിന് പിന്നാലെ ഒരു വശം അച്ചടിയ്ക്കാത്ത അഞ്ഞൂറിന്റെ നോട്ടും

single-img
13 January 2017

മധ്യപ്രദേശ് : നോട്ട് നിരോധനം കൊണ്ട് വലഞ്ഞതിനു ശേഷം പുതിയ നോട്ടുകളും ജനങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. ആദ്യം മുതലെ അച്ചടിയില്‍ തെറ്റുപറ്റിയിരുന്നെങ്കിലും അടിക്കിടെ ഇത്തരത്തില്‍ നോട്ടില്‍ പിഴവുണ്ടാവുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം മഹാത്മഗാന്ധിയുടെ ചിത്രമില്ലാത്ത രണ്ടായിരത്തിന്റെ നോട്ട് ലഭിച്ചതിനു പിന്നാലെ ഒരു വശം പ്രിന്റില്ലാത്ത അഞ്ഞൂറിന്റെ നോട്ടും ലഭിച്ചു. മധ്യപ്രദേശത്തില്‍ നിന്നുമാണ് ഒരുവശം മാത്രം പ്രിന്റുള്ള അഞ്ഞൂറിന്റെ നോട്ട് ലഭിച്ചത്. സംഭവത്തില്‍ പ്രിന്റിങ്ങില്‍ വന്ന പിഴാവാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

മധ്യപ്രദേശിലെ ഖര്‍ഗോണിലുള്ള എടിഎമ്മില്‍ നിന്നും ഹേമന്ത് എന്നയാള്‍ 1500രൂപയാണ് പിന്‍വലിച്ചത്.അഞ്ഞൂറിന്റെ മൂന്നു നോട്ടുകളില്‍ രണ്ടെണ്ണത്തില്‍ ഒരു വശം മാത്രമെ പ്രിന്റു ഉണ്ടായിരുന്നുള്ളു. അടുത്ത ദിവസം ബാങ്കിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നോട്ടുകള്‍ മാറ്റി നല്‍കിയിത്. റിസര്‍വ്വ് ബാങ്കില്‍ നിന്നുമാണ് പ്രിന്റ്ിങ്ങ് പൂര്‍ത്തിയാവാത്ത നോട്ടുകള്‍ വന്നതെന്നാണ് ബാങ്കു അധികൃതര്‍ നല്‍കിയ വിശദീകരണം