റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; മൃഗങ്ങളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട്.

single-img
13 January 2017

റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ചാവേര്‍ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഡിഎന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവിടങ്ങളില്‍ ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സ്‌ഫോടനം നടത്തേണ്ട സ്ഥലത്തേക്ക് മൃഗങ്ങളെത്തുമ്പോള്‍ റിമോര്‍ട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുന്നതിനാണ് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍ തുടങ്ങിയ മൃഗങ്ങളെ സ്‌ഫോടനത്തിന് ഉപയോഗിച്ചേക്കാമെന്നാണ് വിവരം. ശൈത്യകാലമായതിനാല്‍ മൃഗങ്ങളെ വേദിക്ക് സമീപമെത്തിക്കുന്നത് എളുപ്പമാണെന്നും ഏജന്‍സികള്‍ കണക്കുകൂട്ടുന്നു. സിറിയയിലടക്കം ഭീകരര്‍ മൃഗങ്ങളെയും പക്ഷികളെയും സ്‌ഫോടനത്തിനായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്.