കനത്ത മൂടല്‍ മഞ്ഞ് യുഎഇയില്‍ വിമാന സര്‍വ്വീസുകളെ താളം തെറ്റിച്ചു, ഒപ്പം ഇരുന്നൂറിലധികം വാഹനാപകടങ്ങളും

single-img
13 January 2017

യുഎഇ: ശൈത്യകാലം ആരംഭിച്ചതോടെ യുഎയില്‍ കടുത്ത മൂടല്‍ മഞ്ഞു വിമാനസര്‍വ്വീസുകളെ സാരമായി ബാധിച്ചു. ദൂരകാഴ്ച കുറഞ്ഞതോടെ ഇരുനൂറിലധികം വാഹനാപകടങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായിയില്‍ 158 വിമാനങ്ങള്‍ റദ്ദാക്കി.

അബുദാബിയില്‍ 83 വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.മറ്റു എമിറേറ്റുകളിലും ഇതേ സ്ഥിതി തന്നെയാണ് തുടരുന്നത്. പുലര്‍ച്ചെ നാലിന് തുടങ്ങിയ മഞ്ഞ് അഞ്ചരയോടെ ശക്തമായതാണ് വിമാന സര്‍വീസുകളെ താളംതെറ്റിച്ചത്. ദൂരക്കാഴ്ച 100 മീറ്ററില്‍ കുറഞ്ഞതിനാല്‍ രാവിലെ പത്തു വരെ വിമാനങ്ങള്‍ ഇറങ്ങാനോ പുറപ്പെടാനോ സാധിച്ചില്ല.

യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് ബന്ധപ്പെട്ട എയര്‍ലൈനുകളില്‍ വിളിച്ച് സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കനത്ത മഞ്ഞുവീഴ്ചമൂലം ദുബായ് എമിറേറ്റില്‍ മാത്രം രാവിലെ ആറുമുതല്‍ പത്തുമണിവരെ 144വാഹനാപകടങ്ങളുണ്ടായത്.