ജിയോ നെരിപ്പ് ഡാ.. ഇനി 1500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണ്‍

single-img
12 January 2017

രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മാറ്റങ്ങള്‍ക്കു തുടക്കമിട്ടു കൊണ്ട് റിലയന്‍സ് ജിയോ. നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യ ഓഫറുകള്‍ തീരുന്നതിനനുസരിച്ച് പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. 1500 രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട് ഫോണുകള്‍ ജിയോ ഉപയോക്താക്കള്‍ക്കായി പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.മൂന്നു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇത്ര കുറഞ്ഞ വിലയില്‍ 4ജി സൗകര്യത്തോടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയാല്‍ മൊത്തം മൊബൈല്‍ഫോണ്‍ വിപണിയേയും കീഴ്മേല്‍ മറിക്കും.

ട്യുവല്‍ ക്യാമറ, ജിയോ ചാറ്റ്, ലൈവ് ടിവി അടക്കമുള്ള സേവനങ്ങള്‍ പുതിയ ഫോണില്‍ ലഭിക്കും . ജിയോ മണി അടക്കമുള്ള വാലറ്റുകളു ഉപയോഗിക്കാനാകും. ഇതില്‍നിന്നു പരിധിയില്ലാതെ സൗജന്യ കോളുകള്‍ വിളിക്കാവുന്ന ഓഫറും ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കുന്നതോടെ ആകര്‍ഷകമായ താരിഫ് നിരക്കുകളും ജിയോ പുറത്തിറക്കും.