ദേശീയഗാന വിവാദം;  കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടി നടന്ന സ്ഥലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ചാണകവെള്ളം തളിച്ചുള്ള പ്രതിഷേധം

single-img
12 January 2017

തൃശൂര്‍: ദേശീയ ഗാന വിവാദത്തെ തുടര്‍ന്ന് വിവാദത്തിലായ സംവിധായകന്‍ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു കൊടുങ്ങല്ലൂരില്‍ നടന്ന പരിപാടിക്കിടെ സ്ഥലത്ത് യുവമോര്‍ച്ചയുടെ പ്രതിഷേധം. പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് പ്രതിഷേധിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തില്‍ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നു കമല്‍ പറഞ്ഞതായി ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം വീണ്ടുമുണ്ടായത്. നേരത്തെ, കമലിന്റെ വീടിനു മുമ്പിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.