ബന്ധുനിയമന വിവാദം:അഡീ. ചീഫ് സെക്രട്ടറി പോൾ ആന്റണി രാജിക്കത്ത് കൈമാറി.

single-img
12 January 2017

മുന്‍മന്ത്രി ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ രാജിസന്നദ്ധ അറിയിച്ച് സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ കത്ത്. വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെ് വ്യവസായ മന്ത്രി എസി മൊയ്തീന് ആണ് കത്ത് നല്‍കിയത്. വ്യവസായ വകുപ്പ് കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. പ്രതിയായതിനാല്‍ വ്യവസായ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാര്‍മികമായി ശരിയല്ലെന്നും താന്‍ തുടരണമോയെന്നു സര്‍ക്കാരാണു വ്യക്തമാക്കേണ്ടതെന്നുമാണ് പോള്‍ ആന്റണി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് ചീഫ് സെക്രട്ടറി, വ്യവസായ മന്ത്രി എ.സി. മൊയ്തീന് കൈമാറുകയായിരുന്നു. മന്ത്രി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്നു തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയായിരുന്നു.