മോദി സര്‍ക്കാറിന്റെ നോട്ട്അസാധുവാക്കല്‍: വരാനിരിക്കുന്നത് വന്‍ദുരന്തമെന്ന് മന്‍മോഹന്‍ സിങ്

single-img
12 January 2017

ന്യൂഡല്‍ഹി:പ്രധനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് മോശം അവസ്ഥ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിങ്. വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്നാമ് മന്‍മോഹന്‍ സിംങ് പറഞ്ഞത്.

നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളേക്കാള്‍ മോശം അവസ്ഥ വരും ദിനങ്ങളില്‍ ഉണ്ടാകുമെന്നും മന്‍മോഹന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന തെറ്റായ കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കുമുന്നില്‍ വിളിച്ചുപറയേണ്ട സമയമാണിത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജനങ്ങളെ പ്രതിഷേധത്തിന്റെ ഭാഗമാക്കണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങള്‍ക്കുമെതിരായ പ്രതിഷേധ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് രാജ്യസഭയില്‍ സംസാരിച്ചപ്പോഴും സര്‍ക്കാര്‍ നയത്തെ മന്‍മോഹന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരവും കേന്ദ്ര നടപടിയെ കുറ്റപ്പെടുത്തി. നവംബര്‍ എട്ടിന് മന്ത്രിസഭാ യോഗം ചേര്‍ന്നുവെന്നാണ് അവകാശപ്പെടുന്നത്. എങ്കില്‍ അന്നത്തെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങളും ക്യാബിനറ്റ് നോട്ടും എവിടെയെന്നും ചിദംബരം ചോദിച്ചു