രോഗികളെ ഡോക്ടര്‍മാര്‍ ഫെയ്‌സ്ബുക്ക് പോലുള്ള സാമഹ്യമാധ്യമങ്ങളില്‍ സുഹൃത്താക്കരുതെന്ന് ഐഎംഎ

single-img
12 January 2017


ന്യൂഡല്‍ഹി: രോഗികളെ ഫെയ്‌സ്ബുക്ക് പോലുള്ള സാമഹ്യമാധ്യമങ്ങളില്‍ സുഹൃത്താക്കരുതെന്ന വിചിത്ര സന്ദേശം ഡോക്ടര്‍മാര്‍ക്ക് നല്‍കികൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നേരത്തെ രോഗികളായവരേയും നിലവില്‍ ചികിത്സയിലിരിക്കുന്നവരോടും ഇത്തരത്തില്‍ സൗഹൃദം പാടില്ലെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പൊതുവേദിയില്‍ വച്ച് രോഗികള്‍ക്കൊപ്പം മദ്യപിക്കരുതെന്നും നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. ഇത്തരത്തിലുള്ള സൗഹൃദം ഇരുവരും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കുമെന്നുമാണ് വിലയിരുത്തുന്നത്. ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്ലശീലം പറഞ്ഞുകൊടുക്കേണ്ടവരാണെന്നും അവരിലേക്ക് തെറ്റായ ശീലങ്ങള്‍ കാണിക്കരുതെന്നും ഐഎംഎ പറഞ്ഞു.

ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം പരസ്പരവിശ്വാസത്തില്‍ ഉണ്ടാവേണ്ടതാണെന്നും അവര്‍ പറയുന്നു. അതില്‍ ചോദ്യം ചെയ്യാന്‍ ഇടവരുത്തരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റുള്ള ബന്ധങ്ങള്‍ രോഗികളില്‍ സംശയമുണ്ടാകുമെന്നും വിശദീകരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കെ.കെ. അഗര്‍വാള്‍ പറഞ്ഞു.