റെയില്‍വേയുടെ സേവനങ്ങള്‍ ഇനി സുതാര്യമായി ഉപയോഗപ്പെടുത്താം, ടിക്കറ്റ് ബുക്കിങ്ങ് അടക്കമുള്ള എല്ലാ സേവനങ്ങളും ഒന്നിച്ചാക്കി ഇന്ത്യന്‍ റെയില്‍വേ പുതിയ ആപ്പ് പുറത്തിറക്കി

single-img
11 January 2017
ദില്ലി : ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇനി മുതല്‍ എളുപ്പത്തിലാവും. അതിനായി റെയില്‍വേ പുതിയ ആപ്പ് കൊണ്ടുവന്നിരിക്കുകയാണ്. ഐആര്‍സിടിസി റെയില്‍ കണക്ട് എന്നാണ് ഈ ആപ്പിന് പേര് നല്‍കിയിരുക്കുന്നത്. ആപ്പിന്റെ പ്രധാന ഉദ്ദേശം തന്നെ ടിക്കറ്റ് ബുക്കിന് എളുപ്പത്തിലാക്കുക എന്നതാണ്.
ആധുനിക രീതിയിലുള്ള ടെക്‌നിക്കുകളെല്ലാം ഇതിലും ഉപയോഗിച്ചിട്ടുണ്ട്. തത്കാല്‍, ലേഡീസ്, പ്രീമിയം തത്കാല്‍, സാധാരണ റിസര്‍വേഷന്‍ എന്നിങ്ങനെ നിലവിലുള്ള എല്ലാ സേവനങ്ങള്‍ക്കും ഈ ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് (ഐആര്‍സിടിസി). ഇവ റെയില്‍വേയുടെ വെബ്‌സൈറ്റുമായി കണക്ട് ചെയ്തിരിക്കുകയാണ്.
യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്ങിന് പുറമെ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദ് ചെയ്യുന്നതിനും അടുത്ത യാത്രക്കുള്ള സേവനങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം ഇന്ത്യന്‍ റെയില്‍വേയെ കുറച്ചു കൂടി ജനങ്ങളിലേക്ക് സുതാര്യമായി എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്നോട്ട് വെക്കുന്നുണ്ട്.