ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം: സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാൻ സമിതി.

single-img
11 January 2017

ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. സ്വാശ്രയ കോളെജുകളിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ സമിതി രൂപീകരിക്കും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനാണ് സമിതിയുടെ ചുമതല. പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്നാണ് തീരുമാനം.
നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കാനായി ക്യൂ നില്‍ക്കവേ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.