ഗീതു മോഹന്‍ദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍ ‘ എന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാവുന്നു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

single-img
10 January 2017

പ്രശസ്ത നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മൂത്തോന’ില്‍ നിവിന്‍ പോളി നായകനാവുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഗീതുമോഹന്‍ദാസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

നിവിന്‍ പോളിയുടെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററില്‍.ബോളിവുഡ് ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപും സംവിധായകനും ഗീതുവിന്റെ ഭര്‍ത്താവുമായ രാജീവ് രവിയും ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകരേയും പരിചയപ്പെടുത്തി ഗീതു മോഹന്‍ദാസ് തന്നെ ഫേസ്ബുക്കില്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുകയായിരുന്നു.

ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഇറങ്ങുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. മികച്ച പിന്നണി പ്രവര്‍ത്തനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്.